ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം. സമാധാനത്തിന്റെയും സുരക്ഷയുടെയും ലോക നേതാവായാണ് ഗുരുദേവിനെ തെരഞ്ഞെടുത്തത്. ബോസ്റ്റൺ ഗ്ലോബൽ ഫോറമും AI വേൾഡ് സൊസ്സൈറ്റിയും സംയുക്തമായാണ് ആദരം സംഘടിപ്പിച്ചത്.
ലോക സമാധാനത്തിനും മാനുഷിക മൂല്യങ്ങൾ ഉയര്‍ത്തി പിടിച്ച നേതൃത്വത്തിനും ശ്രീ ശ്രീയുടെ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. ഹാര്‍വേര്‍ഡ് സര്‍വകലാശാലയിൽ ആയിരുന്നു ചടങ്ങ്.
കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആണ് പുരസ്‍കാരം ലഭിച്ചത്.















