വാഷിംഗ്ടൺ: അമേരിക്കയിൽ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നു വീണു. വ്യവസായ മേഖലയായ ലൂയിസ്‌വില്ലിയിലെ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് അപകടമുണ്ടായത്. മൂന്ന് ജീവനക്കാരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. മൂവരും മരിച്ചു എന്നാണ് റിപ്പോർട്ട്. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മുഹമ്മദ് അലി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സംഭവം. കെന്റക്കിയിൽ നിന്നും ഹോണോലുലുവിലേക്ക് പോകുകയായിരുന്ന ആഗോള ലൊജിസ്റ്റിക്ക് കമ്പനിയായ യുപിഎസിന്റെ വിമാനം. വിമാനത്തിൽ ഏകദേശം 280,000 ഗാലൺ ഇന്ധനം ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. നിമിഷനേരം കൊണ്ട് വിമാനം തീഗോളമായി മാറുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പ്രദേശമാകെ കറുത്ത പുക കൊണ്ട് മൂടിയിരിക്കുകയാണ്.
1991-ൽ നിർമ്മിച്ച മക്‌ഡൊണൽ ഡഗ്ലസ് എംഡി-11 മോഡലാണ് അപകടത്തിൽ പ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാരുള്ള യുപിഎസിലെ ഏറ്റവും വലിയ പാക്കേജ് പ്രോസസ്സിംഗ് സൗകര്യമാണ് ലൂയിസ്‌വില്ലിൽ ഉള്ളത്. ഈ വിമാനം പ്രധാനമായും കാർഗോ നീക്കത്തിനാണ് ഉപയോഗിക്കുന്നത്,















