കണ്ണൂർ: കുറുമാത്തൂരിലെ മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ കൊലപതാകത്തിൽ അമ്മ അറസ്റ്റിൽ. കുറുമാത്തൂർ പൊക്കുണ്ടിലെ ഹിലാൽ മൻസിലിൽ എം. പി മുബഷീറയാണ് അറസ്റ്റിലായത്.
യുവതിയുടെ മകൻ ഹാമിഷ് അലനെ തിങ്കളാഴ്ച രാവിലെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രിൽസ് കൊണ്ട് മൂടിയ കിണറിൽ നിന്നും സമീപവാസിയാണ് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
കുളിപ്പിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീണു എന്നാണ് അമ്മ ആദ്യം പറഞ്ഞത്. അമ്മയുടെ മൊഴിയിൽ അസ്വാഭാവികത തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. കൊലപാതക കാരണം പൊലീസ് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.















