അങ്കമാലി: എറണാകുളം കറുകുറ്റി കരിപ്പാലയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മകരിപ്പാല പയ്യപ്പിള്ളി വീട്ടില്‍ റോസി (63) അറസ്റ്റില്‍. അങ്കമാലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ചെല്ലാനം ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും റൂത്തിന്റെയും മകള്‍ ഡെല്‍ന മരിയ സാറയാണ് ഈ മാസം അഞ്ചാം തീയതി ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊല്ലപ്പെട്ടത്. കുഞ്ഞിനെ റോസിയുടെ അടുത്ത് കിടത്തിയശേഷം അവര്‍ക്ക് കഞ്ഞിയെടുക്കാനായി കുഞ്ഞിന്റെ അമ്മ റൂത്ത് അടുക്കളയിലേക്ക് പോയ സമയത്താണ് ദാരുണമായ സംഭവം നടന്നത്.
കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുന്‍പേ കരുതിവെച്ചിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.















