പാലക്കാട്: കാറിനെ ഓവർടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ പെട്ടിഓട്ടോ ഡ്രൈവറെ ക്രൂരമർദനത്തിനു വിധേയരാക്കിയ പ്രതികൾ പിടിയിൽ.പാലക്കാട് കൂറ്റനാട് സ്വദേശി ബെന്നിയാണ് അതിക്രൂര മർദനത്തിനിരയായത്.
സംഭവത്തിൽ ചാലിശ്ശേരി പൊലീസ് പ്രതികളായ ഞാങ്ങാട്ടിരി സ്വദേശി അലൻ അഭിലാഷ്, മേഴത്തൂർ സ്വദേശി അജ്മൽ എന്നിവരെ പിടികൂടി.
കഴിഞ്ഞ വർഷം തൃത്താല എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അലൻ അഭിലാഷെന്ന് പൊലീസ് പറഞ്ഞു.















