ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: വിദ്യാർത്ഥിനിയെ ഇന്റേണൽ മാർക്കിന്റെ പേരിൽ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് ചാത്തമംഗലം എൻഐടിയിൽ ടീച്ചിങ് അസിസ്റ്റന്റായ പാലക്കാട് സ്വദേശി വിഷ്ണുവി(32)നെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.അധ്യാപകൻ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ഈ വർഷം ഏപ്രിൽ മുതൽ പീഡിപ്പിച്ചു വരികയായിരുന്നു.

കെട്ടാങ്ങലിലെ ഹൗസിംഗ് കോംപ്ലക്‌സിലും കോഴിക്കോട് പൊറ്റമ്മലിലും വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. വിദ്യാർത്ഥിനിയുടെ നഗ്ന ഫോട്ടോകൾ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കളൻതോട് വെച്ചാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

Share
Leave a Comment