കൊച്ചി: കൊച്ചിയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും ഛായാഗ്രാഹകൻ സമീർ താഹിറും കേസിൽ പ്രതിയാണ്. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് എക്സൈസ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ഏപ്രലിലാണ് കൊച്ചി ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായത്. സമീർ താഹിർ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ മൂവരും കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ആയിരുന്നു എക്സൈസ് സംഘം എത്തിയത്. സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്ളാറ്റിലെ ലഹരി ഉപയോഗമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ആലപ്പുഴ ജിംഖാന, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.















