ഹൈദരാബാദ് : സ്ത്രീകൾ എല്ലാ മാസവും അനുഭവിക്കുന്ന ആർത്തവ വേദന മനസ്സിലാക്കാൻ പുരുഷന്മാർ ഒരിക്കലെങ്കിലും ആർത്തവ വേദന അനുഭവിക്കണമെന്ന് രശ്മിക മന്ദാന. ഒരു തെലുങ്ക് ചാനലിൽ പ്രസിദ്ധ താരം ജഗപതി ബാബുവിന്റെ ചാറ്റ് ഷോയായ “ജയമ്മു നിശ്ചയമ്മു രാ” യുടെ ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് രശ്മിക ഇങ്ങനെ പറഞ്ഞത്.
വരാനിരിക്കുന്ന എപ്പിസോഡിന്റെ പ്രൊമോ മാത്രമാണ് പുറത്തിറങ്ങിയത്, അതിൽ പുരുഷന്മാർക്കും ആർത്തവം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന് ജഗപതി ബാബു ചോദിക്കുന്നതിന് രശ്മിക പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് , “അതെ സർ. പുരുഷന്മാർ ഒരിക്കലെങ്കിലും ആർത്തവം അനുഭവിക്കണം. ഇത് അവർക്ക് വേദന മനസ്സിലാക്കികൊടുക്കും .”ഇതാണ് രശ്‌മികയുടെ മറുപടി.
രശ്മിക മന്ദാനയുടെ പ്രസ്താവന വൈറലായതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ചില നെറ്റിസൺമാർ അവരുടെ അഭിപ്രായത്തെ പിന്തുണയ്‌ക്കുമ്പോൾ, മറ്റുള്ളവർ അതിനെ വിമർശിക്കുന്നു. ഇത് ഓൺലൈനിൽ ചൂടേറിയ ചർച്ചയ്‌ക്ക് കാരണമായിട്ടുണ്ട്.
“ദി ഗേൾഫ്രണ്ട്” എന്ന പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് രശ്മികസോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിലാണ്.















