കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. കോഴിക്കോട് വടകരയിൽ 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആയഞ്ചേരി സ്വദേശി അരിപ്പിനാട്ട് നിസാറിനെയാണ് പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്ന് കാറിലായിരുന്നു നിസാർ എംഡിഎംഎ എത്തിച്ചത്. മലപ്പുറത്ത് 100 ഗ്രാം എംഡിഎംഎ വിതരണം ചെയ്ത ശേഷമാണ് പ്രതി ആയഞ്ചേരിയിൽ എത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
കാറിന്ർറെ ഡോറിന്റെ ഉള്ളിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാറിന്റെ ഡോർ വെട്ടിപൊളിച്ചാണ് പൊലീസ് എംഡിഎംഎ പുറത്തെടുത്തത്. നിസാർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.















