ന്യൂഡൽഹി: പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ തീരുമാനിച്ചിരുന്നായി അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയായ സിഐഎയുടെ മുൻ ഉദ്യോഗസ്ഥൻ റിച്ചാർഡ് ബാർലോ. അന്ന് ആ ആക്രമണങ്ങൾക്ക് അനുമതി നൽകാതിരുന്നത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നെന്നും അത് സംഭവിച്ചിരുന്നെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തിന് അനുമതി നൽകാതിരുന്ന അന്ന ഇന്ത്യാ ഗവൺമെന്റിന്റെ നടപടിയെ നാണക്കേട് എന്നാണ് ബാർലോ പരാമർശിച്ചത്. പാകിസ്ഥാൻ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്താറുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണിത്.
ഇന്ത്യയും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്താനൊരുങ്ങുന്നു എന്ന വിവരം അറിഞ്ഞിരുന്നു. എന്നാൽ ആ സമയത്ത് സർക്കാർ സർവീസുമായി ബന്ധം ഇല്ലാതിരുന്നതിനാൽ നേരിട്ട് ഇടപെട്ടിട്ടില്ല. ആക്രമണത്തിന് ഇന്ദിരാഗാന്ധി അനുമതി നൽകാതിരുന്നത് ലജ്ജാകരമാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരമായേനെ അതെന്നും ബാർലോ പറഞ്ഞു.
Leave a Comment