ന്യൂയോർക്കിന് ശേഷം ഒന്നൊന്നര തള്ളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയെ പോലും വെല്ലാൻ പാകത്തിൽ കേരളം മാറിയെന്നമാണ് മുഖ്യമന്ത്രിയുടെ പുതിയ കണ്ടുപിടിത്തം. കേരളപ്പിറവിയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന അബുദാബിൽ നടന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ദിവസങ്ങൾക്ക് മുൻപ് ഗൾഫിൽ നിന്ന മറ്റൊരു പരിപാടിക്കിടെയാണ് കേരളത്തിലെ റോഡുകളുടെ നിലവാരം ന്യുയോർക്കിലെ റോഡുകളുടേതിനേക്കാൾ മികച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കിടയാക്കിയിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.
നമ്മുടെ നാട്ടിൽ ഇന്ന് കാണുന്നതുപോലെ ഒരവസ്ഥയായിരുന്നില്ല പണ്ട്. വലിയതോതിലുള്ള ഉച്ചനീചത്വങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം മാറി. ഇന്ന് രാജ്യവും ലോകവും നമ്മുടെ നാടിനെ നോക്കി ആശ്ചര്യപ്പെടുന്നു.
കേരളത്തിന്റെ വികസനത്തിന് കാരണം പ്രവാസികളാണ്. നമ്മുടെ നാടിന്റെ കഞ്ഞികുടി മുട്ടാതിരിക്കാൻ ഇടയാക്കി. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം വലിയതോതിൽ നാടിന്റെ അഭിവൃദ്ധിക്ക് ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment