കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഡിസംബർ 9നും 11നും പോളിംഗ്; 13ന് ഫലമറിയാം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി പ്ര​ഖ്യാ​പിച്ചു. ഇത്തവണ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. ഡിസംബർ 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. ബാക്കിയുള്ള ഏഴ് ജില്ലകളിൽ 11 തിയതികളിലായി വോട്ടെടുപ്പ് നടക്കുക. ഡിസംബർ 13നാണ് വോട്ടെണ്ണൽ. നവംബർ 21 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.

1,199 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ 23,576 വാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഇതിൽ 12,035 സം​വ​ര​ണ വാ​ർഡുകളാണ്​. 33,746 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​കെ 2,84,30,761 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 2,841 പേ​ർ പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ്.

Share
Leave a Comment