ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്കടുത്തുള്ള മെട്രോസ്റ്റേഷന് സമീപമുണ്ടായ കാര്‍ സ്ഫോടനത്തിൽ പരിക്കേറ്റവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
സ്ഫോടനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ് എ) അന്വേഷിച്ചുവരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നതായി അമിത് ഷാ പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് അമിത് ഷാ പറഞ്ഞു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ദല്‍ഹിയിലെ ലോക് നായിക് ആശുപത്രിയില്‍ അമിത് ഷാ നേരിട്ടെത്തി. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളുമായും അദ്ദേഹം സംസാരിച്ചു.
ദല്‍ഹിയില്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത് ഒരു ഹ്യൂണ്ടായ് ഐ20 കാറാണ് എന്നും സ്ഥിരീകരിച്ചു . ഈ കാറില്‍ മൂന്ന് പേര്‍ യാത്ര ചെയ്തിരുന്നതായി പറയുന്നു. ഫോറന്‍സിക് ഡിപാര്‍ട്മന്‍റ് ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്.
കാറിന്റെ പിന്നില്‍ നിന്നാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ദേഹത്ത് ആണിയോ വയറോ ഉണ്ടായിരുന്നില്ല. മരിച്ചവരുടെ ദേഹത്ത് പൊള്ളലോ കരിഞ്ഞ പാടുകളോ ഇല്ല. പൊട്ടിത്തെറിയുണ്ടായ സ്ഥലത്ത് വലിയ ഗര്‍ത്തമൊന്നും രൂപപ്പെട്ടിട്ടില്ല.
Leave a Comment