ശ്രീനഗർ: നൗഗ പൊലീസ് സ്റ്റേഷനിൽ വച്ച് ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന. ജില്ലയിലുടനീളം സുരക്ഷാനടപടികളും ശക്തമാക്കിയിട്ടുണ്ട്. അമോണിയം നൈട്രേറ്റിന്റെയും അനുബന്ധ പദാർത്ഥങ്ങളുടെയോ വിൽപ്പന ശ്രദ്ധയിൽപെട്ടാൽ ഉടൻ അറിയിക്കണമെന്ന് കച്ചവടക്കാരോട് സുരക്ഷാസേന നിർദേശം നൽകി.
വളം വിൽപ്പന കേന്ദ്രങ്ങൾ, കെമിക്കൽ ഷോപ്പുകൾ, കാർ ഡീലർഷിപ്പുകൾ എന്നിവ സുരക്ഷാസേന പരിശോധിച്ചുവരികയാണ്. കടകളിലെത്തി രേഖകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
കശ്മീരിലെ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദേശം നൽകി.















