ന്യൂ ഡൽഹി : പഞ്ചാബ് കേസരി ലാലാ ലജ്പത് റായിയ്‌ക്ക് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു.
“ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവകരമായ ആശയങ്ങൾക്കും ഗതി നൽകിയ പഞ്ചാബ് കേസരി ലാലാ ലജ്പത് റായിദരിദ്രർക്കും കർഷകർക്കും യുവാക്കൾക്കും സായുധ വിപ്ലവം സംഘടിപ്പിക്കാനും ഏറ്റെടുക്കാനും പ്രചോദനം നൽകി.സ്വാതന്ത്ര്യ സമരത്തിന്റെ ചിതറിക്കിടന്ന ഇഴകളെ അദ്ദേഹത്തിന്റെ ത്യാഗം ഒന്നിപ്പിക്കുകയും സ്വാതന്ത്ര്യത്തിന്റെ മഹത്തായ ജ്വാലയാക്കി മാറ്റുകയും ചെയ്തു.”അമിത് ഷാ അനുസ്മരിച്ചു.
ബ്രിട്ടീഷുകാരുടെ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ പോരാടുന്നതിൽ ലജ്പത് റായിയുടെ പങ്കിനെ അദ്ദേഹംഊന്നിപ്പറഞ്ഞു.















