ന്യൂഡൽഹി: ചെങ്കോട്ടയിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ അൽഫലാഹ് യൂണിവേഴ്സിറ്റിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. 2008 ലെ അഹമ്മദാബാദ് സ്ഫോടന കേസിലെയും 2007-ലെ ഗോരാഖ്പൂർ സ്ഫോടനക്കേസിലെയും പ്രതിയായ മിർസ ഷദാബ് അൽഫലാഹ് യൂണിവേഴ്സിയിലാണ് പഠിച്ചതെന്ന് കണ്ടെത്തി. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
2007-ലാണ് മിർസ ഷദാബ് അൽഫലാഹ് സർവകലാശാലയിൽ നിന്ന് ബിടെക് പൂർത്തിയാക്കിയത്. 2008-ലെ ഡൽഹി സ്ഫോടനത്തെ തുടർന്ന് ഇന്ത്യ വിട്ട മിർസ ഫദാബ് പാകിസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നീട് ഇയാൾ ഐഎസ് ഭീകരസംഘടനയിലേക്ക് ചേർന്നതായും റിപ്പോർട്ടുണ്ട്. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ ഭീകരരിൽ ഒരാളാണ് ഇയാൾ.
2008 ലെ അഹമ്മദാബാദ് സ്ഫോടന കേസിലും 2007-ലെ ഗോരാഖ്പൂർ സ്ഫോടനക്കേസിലും അന്വേഷണസംഘം തെരയുന്ന മുഖ്യപ്രതിയാണ് യുപിയിലെ അസംഗഢ് സ്വദേശിയായ മിർസ ഷദാബ്.
അൽഫലാഹ് സർവകലാശാലയ്‌ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഡൽഹിയിലെയും ഫരീദാബാദിലെയും 25 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ഭീകരബന്ധം പുറത്തുവന്നതിന് പിന്നാലെ സർവകലാശാലയ്‌ക്കെതിരെ ഡൽഹി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.















