കൊല്ലം : 2019-ന് ശേഷമുള്ള ആദ്യ യൂറോപ്യൻ പര്യടനം പൂർത്തിയാക്കി സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ മടങ്ങിയെത്തി. യൂറോപ്പിലുടനീളം പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത, 40 ദിവസം നീണ്ടുനിന്ന യാത്രയ്‌ക്കാണ് വിരാമമായത്.
സ്വിറ്റ്‌സർലൻഡ്, സ്പെയിൻ , ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി ലണ്ടൻ നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ പത്ത് പ്രധാന നഗരങ്ങളിലായാണ് പരിപാടികൾ നടന്നത്. ഓരോ വേദിയിലും അമ്മയുടെ ദർശനം, ഭജന, ധ്യാനം, സത്സംഗം എന്നിവയ്‌ക്കായി വൻ ജനാവലിയാണ് എത്തിയത്.
യൂറോപ് പര്യടനം കഴിഞ്ഞ് അമൃതപുരിയിൽ തിരിച്ചെത്തിയ അമ്മയ്‌ക്ക് ഭക്തിസാന്ദ്രമായ വരവേൽപ്പാണ് ലഭിച്ചത്. ആശ്രമ അന്തേവാസികളും വിദ്യാർത്ഥികളും ഭക്തരും മന്ത്രോച്ചാരണങ്ങളോടെയും ഭജനകളോടെയും അമ്മയെ സ്വീകരിച്ചു.















