തിരുവനന്തപുരം: ചിറയിൻകീഴിൽ ബിജെപി പ്രവർത്തകന്റെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. ഓട്ടോ ഡ്രൈവറായ ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിനുമുന്നിലാണ് സംഭവം.
വീട്ടിനുമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, ഒരു സ്കൂട്ടിയുമാണ് കത്തി നശിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും വാഹനങ്ങൾ കത്തിനശിച്ചിരുന്നു
കഴിഞ്ഞ ദിവസം ചിറയിൻകീഴ് 17-ാം വാർഡായ പണ്ടകശാലയിൽ, ബിജെപി സ്ഥാനാർത്ഥിയുടെ വീടിനു നേരെയും അതിക്രമം ഉണ്ടായിരുന്നു. ബാബുവിന്റെ സഹോദരീപുത്രിയാണ് ബിജെപി സ്ഥാനാർത്ഥിയായ ടിൻറു. ഈ സംഭവത്തിൽ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല.
രാഷ്‌ട്രീയ വൈരാഗ്യമാണ് ആക്രണത്തിന് പിന്നാലെന്നാണ് സൂചന. കുറച്ചു ദിവസം മുൻപ് ഹെൽമറ്റ് ധരിച്ച രണ്ടുപേർ ബാബുവിന്റെ വീട് അന്വേഷിച്ച് എത്തിയതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. ചിറയിൻകീഴ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.















