ഹൈദരാബാദ്: ഹിന്ദു ദൈവങ്ങളെ പരിഹസിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ശക്തമായ പ്രതിഷേധം. രേവന്ദ് റെഡ്ഡിയുടെ പരാമർശങ്ങളെ “അങ്ങേയറ്റം അപമാനകരം” എന്നാണ് ബിജെപിയും ആർഎസ്എസും വിശേഷിപ്പിച്ചത്. കോൺഗ്രസ് പാർട്ടിയുടെ അന്തർലീനമായ ഹിന്ദുഫോബിയൻ ഡിഎൻഎ തുറന്നുകാട്ടി, രേവന്ത് റെഡ്ഡി വീണ്ടും മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നുവെന്ന് ബിജെപി തെലങ്കാന ഘടകം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നടന്ന പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കോൺഗ്രസ് മുഖ്യമന്ത്രി നിന്ദ്യമായ പരാമർശങ്ങൾ നടത്തിയത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദുമതത്തിൽ എത്ര ദേവതകളുണ്ടെന്ന് ചോദിച്ച് കൊണ്ട് പ്രസംഗം ആരംഭിക്കുന്നത്. ‘ അവർക്ക് മൂന്നു കോടി ദൈവങ്ങളുണ്ട്. എന്തുകൊണ്ട്? അവിവാഹിതർക്ക് ഹനുമാൻ ദൈവമുണ്ട്. രണ്ടുതവണ വിവാഹം കഴിച്ചവർക്ക് മറ്റൊരു ദൈവമുണ്ട്. കള്ളുകുടിക്കുന്നവർക്ക് മറ്റൊരു ദൈവമുണ്ട്. യെല്ലമ്മ, പോച്ചമ്മ, മൈസമ്മ. ചിക്കൻ ആവശ്യപ്പെടുന്നവർക്ക് ഒരു ദൈവമുണ്ട്. പരിപ്പ് കഴിക്കുന്നവർക്ക് മറ്റൊരു ദൈവമുണ്ട്, അല്ലേ? ” പരിഹാസത്തോടെ രേവന്ത് റെഡ്ഡി പറഞ്ഞു.
രേവന്ത് റെഡ്ഡിക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിനും ബിജെപി തയ്യാറെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയും കോൺഗ്രസും നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷണ ജി രാമചന്ദ്ര റാവു ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലാത്തപക്ഷം വരുദിവസങ്ങളിൽ തെലങ്കാനയിലുടനീളം പ്രതിഷേധം ശക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.















