കൊൽക്കത്ത: ഇതിഹാസ താരം ലയണൽ മെസിയെ കാണാനായി തടിച്ചുകൂടിയ ആരാധകർക്കിടയിൽ സംഘർഷം. ആരാധകരുമായി സംവദിക്കുമെന്ന സംഘാടകരുടെ വാക്ക് പാഴ്വാക്കായാതോടെയാണ് സംഘർഷമുണ്ടായത്. 5000 രൂപ മുതൽ 25,000 രൂപ വരെയാണ് ഇതിനായി സംഘാടകർ വാങ്ങിയത്. എന്നാൽ സ്റ്റേഡിയത്തിലെത്തി 10 മിനിറ്റ് പോലും തികച്ചുതികയ്ക്കാതെ മെസി മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ തന്നെ കാണികളായെത്തിയ ആരാധകർ രോക്ഷാകുലരായി. ഇതോടെ കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയം സംഘർഷഭരിതമാിയി.
പതിനായിരക്കണക്കിന് ആളുകളാണ് ടിക്കറ്റെടുത്ത് മെസിയെ കാണാൻ എത്തിയത്. മെസിയെ കൂടാതെ ബോളിവുഡ് നടൻ ഷാരൂഖ് ഖാനും എത്തുമെന്ന് പറഞ്ഞെങ്കിലും എത്തിയില്ല. തുടർന്ന് ആരാധകർ സംഘാടകരുമായി വാത്തുതർക്കമുണ്ടായി. ആളുകൾ കുപ്പികളും കസേരകളും സ്റ്റേഡിയത്തിലേക്കെറിഞ്ഞു.
സംസ്ഥാന സർക്കാർ നടത്തിയ തട്ടിപ്പ് പരിപാടിയാണ് ഇതെന്ന് ആരാധകർ വിമർശിച്ചു. മന്ത്രിമാർക്കും മക്കൾക്കും മാത്രമാണ് മെസിയെ കാണാനുള്ള അവസരം ലഭിച്ചത്. സംഭവത്തിൽ സംഘാടകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും ചുറ്റു കൂടി നിന്നതിനാൽ മെസിയെ കാണാൻ സാധിച്ചില്ലെന്നും ആരാധകർ ആരോപിച്ചു.
പുലർച്ചെ 2.30 ഓടെയാണ് മെസി കൊൽക്കത്തയിലെത്തിയത്. മൂന്ന് ദിവസം ഇന്ത്യയിലുണ്ടായിരിക്കും. വിവിധ പരിപാടികളിൽ ഇതിഹാസതാരം പങ്കെടുക്കുമെന്നാണ് വിവരം.















