ന്യൂഡൽഹി: വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു. 17തവണ ലോക ചാംപ്യനായ താരമാണ് ജോണ്‍സീന. കരിയറിലെ അവസാനമത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയാണ് സീനയുടെ പടിയിറക്കം.
20 വർഷത്തിനിടെ സീന ഒരു മത്സരത്തിൽ നിന്ന് ടാപ്പ് ഔട്ട് ആകുന്നത് ഇതാദ്യമാണ്. ഇത്രയും വർഷങ്ങളായി ആരാധകരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് ജോണ്‍ സീന പറഞ്ഞു. ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ്.
ഗ്രാൻഡ് സ്ലാം ചാംപ്യൻ, അഞ്ച് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാംപ്യൻ, നാല് തവണ ഡബ്ല്യു.ഡബ്ല്യു.ഇ ടാഗ് ടീം ചാംപ്യൻ, ഒന്നിലധികം റോയൽ റംബിൾ മത്സരങ്ങൾ വിജയിച്ച ആറ് പുരുഷന്മാരിൽ ഒരാൾ തുടങ്ങിയ ബഹുമതികളാണ് അദ്ദേഹത്തിന് സ്വന്തമായിരിക്കുന്നത്. 16 സിനിമകളിലും ജോണ്‍ സീന അഭിനയിച്ചിട്ടുണ്ട്.















