ധാക്ക: ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ മുസ്‌ലിം മത തീവ്രവാദി ജനക്കൂട്ടം തല്ലിക്കൊന്ന ദീപു ചന്ദ്ര ദാസ് എന്ന യുവാവ് മതനിന്ദ നടത്തിയതിന് തെളിവില്ല. തൊഴിലിടത്തെ പ്രശ്‌നങ്ങളാണ് അതിന് കാരണമായതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പയനിർ നിറ്റ് വെയർസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ദീപു ചന്ദ്ര ദാസ് ജോലി ചെയ്തിരുന്നത്. ഈ കമ്പനിയിലെ ഫ്‌ളോർ മാനേജർ സ്ഥാനത്തു നിന്ന് സൂപ്പർവൈസർ പദവിയിലേക്കുള്ള സഥാനക്കയറ്റത്തിനായി ദീപു അടുത്തിടെ ഒരു പരീക്ഷ എഴുതിയിരുന്നു. ഇതിൽ അസൂയ പൂണ്ട സഹപ്രവർത്തകരുമായി ദീപുവിന് തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് പുലർത്തു വരുന്നത്. സഹോദരൻ അപു റോബി ദാസ് ധാക്ക ട്രിബ്യൂണിനോട് പറഞ്ഞ റിപ്പോർട്ടുകൾ ആണിപ്പോൾ വെളിച്ചം കാണുന്നത്.
സംഭവ ദിവസം നേരത്തെ തന്നെ ഫാക്ടറിക്കുള്ളിൽ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. ഡിസംബർ 18-ന് ഉച്ചകഴിഞ്ഞപ്പോൾ, ദീപുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതിന് തൊട്ടുപിന്നാലെ മതത്തെ അധിക്ഷേപിച്ചുവെന്ന കിം വദന്തി പരന്നു. ഈ ആരോപണങ്ങൾക്ക് യാതൊരു തെളിവും ഇല്ലെന്ന് പോലീസ് പറഞ്ഞു.
‘അവർ എന്റെ സഹോദരനെ തല്ലി പുറത്താക്കി. ക്ഷമ ചോദിച്ചിട്ടും അവർ വെറുതെ വിട്ടില്ല. ദീപുവിന്റെ സുഹൃത്തായ ഹിമൽ പിന്നീട് വിളിക്കുകയും പ്രവാചകനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി അറിയിക്കുകയും ചെയ്തുവെന്നാണ് സഹോദരൻ പറയുന്നത്. കുറച്ച് കഴിഞ്ഞ്, അദ്ദേഹം വീണ്ടും വിളിക്കുകയും സഹോദരൻ മരിച്ചതായി പറയുകയും ചെയ്തു,’ അപുറോബി ദാസ് പറഞ്ഞു.
ദീപു മതത്തെ അധിക്ഷേപിച്ചുവെന്ന വാദങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും ബംഗ്ലാദേശിലെ പൊലീസും റാപ്പിഡ് ആക്ഷൻ ബറ്റാലിയനും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ദീപു ചന്ദ്രദാസിനെ ക്രൂരമായി തല്ലുകയും ചവിട്ടുകയും ശേഷം നഗ്നനായി മരത്തിൽ കെട്ടിയിട്ടാണ് ചുട്ടുകൊന്നത്. സംഭവത്തിൽ 12 പേർ അറസ്റ്റിലായെന്നാണ് ബംഗ്ളാ മാധ്യമങ്ങൾ പറയുന്നത്.















