വിവാഹജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങി നിൽക്കുന്ന യുവതീയുവാക്കളെ ഏറ്റവൻ കൂടുതൽ ഭയപ്പെടുത്തുന്ന ഒരു വാക്കാണ് ഗ്രഹനില – ജാതകം എന്നിവയൊക്കെ. ജാതകത്തിലെ ദോഷങ്ങൾ മൂലം യഥാസമയം വിവാഹം നടക്കുന്നതിന് തടസം നേരിടുന്ന അനേകം പേരുണ്ട്.
വിവിധ തരം ജാതക ദോഷങ്ങളുണ്ട്. ഈ ജാതകദോഷങ്ങൾ ശമിക്കാൻ ചില പ്രത്യേക വഴിപാടുകളോ പ്രായശ്ചിത്തങ്ങളോ വ്രതാനുഷ്ഠാനങ്ങളോ മന്ത്ര ജപങ്ങളോ കൊണ്ട് സാധ്യമാണ്.
ജാതകവശാലുള്ള ദോഷ ഗ്രഹസ്ഥിതിയുടെ പ്രവർത്തനങ്ങൾ തടയുന്നതിന് ജപിക്കാവുന്ന സർവവശ്യ മന്ത്രം ആണ് സ്വയംവരമന്ത്രം. പാർവതീദേവിയെ മനസ്സിൽ ധ്യാനിച്ചാണ് സ്വയംവരമന്ത്രം ഉരുവിടേണ്ടത്.
സ്വയംവര മന്ത്രം
“ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗഭയങ്കരി
സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം
ആകർഷയ ആകർഷയ സ്വാഹ”
പാർവതീ ദേവിയെ ഉപാസിച്ച് നിത്യേന ജപിക്കേണ്ട മന്ത്രമാണ് സ്വയംവര പാർവതി മന്ത്രം. വിവാഹ തടസം നീങ്ങുന്നതിനാണു സാധാരണ ഈ മന്ത്രം ജപിക്കുനന്ത് . എങ്കിലും സർവവശ്യം കൂടിയാണ് ഈ മന്ത്രം. അതായത് ജീവിതത്തിലെ സമസ്ത മേഖലകളിലുള്ള തടസങ്ങളും നീക്കാനുള്ള ശക്തി ഈ മന്ത്രത്തിൽ ഉണ്ട് എന്ന് അർഥം. സകല കാര്യവിജയവും സ്വയംവര മന്ത്ര ജപത്തിലൂടെ സാധ്യമാണ്. ഈ മന്ത്രത്താൽ പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും . കൂടാതെ അളവറ്റ ഐശ്വര്യവും വശ്യ ശകതിയും ലഭിക്കും.സ്വയംവരമന്ത്രം നിത്യേനയുള്ള നാമജപത്തിന്റെ ഭാഗമാക്കിയാൽ ജീവിത വിജയം ഉറപ്പാണ്.















