ഹണിമൂൺ പ്ലാൻ ചെയ്യുന്നവരെ മാടി വിളിച്ച് കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പൊൻമുടി മലനിരകൾ.നേർത്ത മൂടൽമഞ്ഞ് പുതച്ച് നിൽക്കുന്ന താഴ്വരകൾ സൂര്യൻ ഉദിച്ചുയരുമ്പോൾ പോലും മനസ്സിന് ആനന്ദമേകും. ഈ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന അനുഭൂതിയാണ് സഞ്ചാരികളെ ഇവിടേക്ക് വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുന്നു.
തലസ്ഥാന നഗരിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ മാറി പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ, സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷൻ ഈ പ്രശാന്ത സുന്ദരമായ ഒരു ട്രിപ്പ് അനുഭവം വാഗ്ദാനം ചെയ്യുന്നു . ശൈത്യകാലം ആരംഭിക്കുന്നതോടെ ഇവിടെ ഒരു മാന്ത്രിക ലോകമായി രൂപാന്തരപ്പെട്ടിരിക്കും. നഗരത്തിന്റെ തിരക്കിൽ നിന്നു കുറച്ചു ദൂരം പിന്നിടുമ്പോൾ വിതുര ടൗണ്‍. ഇവിടെ നിന്നു വലത്തോട്ടു പോയാൽ പേപ്പാറ ഡാം. കല്ലാറിലെത്തുമ്പോൾ ദൂരെയായി പൊന്മുടിക്കാഴ്ചകളുടെ പൊൻവെയിൽ കാണാം. റോഡിനു സമാന്തരമായി ഒഴുകുന്ന കല്ലാർ അരുവിയുടെ കൈപിടിച്ചാണു യാത്ര.
കോടമഞ്ഞും തണുപ്പും കാരണം തിരുവനന്തപുരത്തു വേനൽ കനക്കുന്ന സമയത്തു പോലും പൊന്മുടിയിൽ തണുപ്പാണ്. പരസ്പരം കൂട്ടിമുട്ടിയാൽ അറിയാത്തത്രയും മഞ്ഞുമൂടിയ പ്രഭാതത്തിലേക്കായിരിക്കും പൊൻമുടിയിൽ ഇറങ്ങി ചെല്ലാൻ പറ്റുക. പൊന്മുടിയിലേക്കുള്ള പ്രവേശന കവാടമാണ് സുവർണ താഴ്‌വര(ഗോൾഡൻ വാലി. കാഴ്ചകൾക്കായി മനസ്സിനെ ഒരുക്കിയെടുക്കാനും വിശ്രമിക്കാനും ഗോൾഡൻ വാലിയിൽ സൗകര്യമുണ്ട്. റോഡിൽ നിന്നു പടവുകളിറങ്ങിച്ചെല്ലുമ്പോൾ കാണുക കല്ലാറിന്റെ മറ്റൊരു കാഴ്ചയാണ്.
ഈ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് ഷോർട്ട്സുകളിലൂടെയും ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൾ തരംഗമായി മാറിക്കഴിഞ്ഞ പൊൻമുടി റീലുകൾ കണ്ടാൽ തന്നെ പൊന്മുടിക്ക് പോകാൻ ഉള്ളിൽ ത്രസിപ്പ് ഉണ്ടാക്കും.
ഹണിമൂണിനായി ദക്ഷിണ കേരളം തെരഞ്ഞെടുത്താൽ ലിസ്റ്റിൽ ഒന്നാമതായി തന്നെ എന്തുകൊണ്ടും പൊന്മുടിയെ പ്രതിഷ്ഠിക്കാം.

















