കായംകുളം: നഗരസഭയിലെ സ്വർണ്ണമോതിര വിവാദത്തിൽമുൻ നഗരസഭാ അധ്യക്ഷയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തു.
കായംകുളം നഗരസഭയിൽ നിന്ന് സ്വർണ്ണമോതിരം മോഷ്ടിച്ച സംഭവത്തിലാണ് മുൻ നഗരസഭാ അധ്യക്ഷ പി. ശശികലയെ ഒന്നാം പ്രതിയാക്കി കായംകുളം പോലീസ് കേസെടുത്തത്. പൊതുപ്രവർത്തകൻ നൗഫൽ എസ്. ചെമ്പകപ്പള്ളി കായംകുളം ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഹരിത കർമ്മ സേനക്ക് തെരുവിൽ നിന്ന് ലഭിച്ച സ്വർണ്ണ മോതിരമാണ് ഇവർ എടുത്തത്.11 .33 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മോതിരമാണ് വിറ്റത്.
സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് മുൻ അധ്യക്ഷയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സി.പി.എം കായംകുളം മുൻ ഏരിയാ സെക്രട്ടറി അരവിന്ദാക്ഷൻ്റ ഭാര്യയാണ് പ്രതി P ശശികല.
കേസന്വേഷണത്തിന്റെ ഭാഗമായി നഗരസഭയിലെ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ജൂനിയർ ഹെൽത്ത് സൂപ്രണ്ട്, ജനറൽ സൂപ്രണ്ട് എന്നിവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. ഹരിതകർമ്മ സേനാംഗമായ രാജിക നൽകിയ നിർണായകമായ മൊഴിയാണ് കേസിലെ വഴിത്തിരിവായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മോഷണ കുറ്റമാണ് പി. ശശികലയ്‌ക്ക് മേൽ ചുമത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 316(2) പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.















