തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി ഇപ്പോൾ മാവോ-മുസ്ലിം കോൺഗ്രസ് പാർട്ടിയായിമാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കോൺഗ്രസിന് വികസന പദ്ധതി ഒന്നുമില്ല. അവർ മാവോയിസ്റ്റുകളെക്കാൾ വലിയ കമ്യൂണിസ്റ്റുകളായി. അവർ മുസ്ലിം ലീഗിനേക്കാൾ വലിയ വർഗ്ഗീയ വാദികളായി. അവരിപ്പോൾ മാവോ-മുസ്ലിം കോൺഗ്രസ്സായി. അവർ കേരളത്തെ വർഗ്ഗീയ പരീക്ഷണ ശാലയാക്കി. അവർ വിഘടനവാദംവളർത്തുകയാണ്. പവിത്ര ഭൂമിയായ കേരളത്തെ ഇവരുടെ പിടിയിൽനിന്ന് മുക്തമാക്കണം, കേരളത്തെ രക്ഷിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊടിയുടെ നിറം വേറെയാണ്. ചിഹ്നവും രണ്ടാണ്. എന്നാല്‍ രണ്ടുപേരുടെയും അജണ്ട ഒന്നാണ്. അഴിമതിയും വര്‍ഗീയതയും ആണ് അജണ്ട. ശരിയായ അര്‍ത്ഥത്തില്‍ പുതിയ ഒരു സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ട്. തന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്നും ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണമെന്നും മോദി പറഞ്ഞു.















