പ്രമേഹ ചികിത്സയിൽ തിരുവനന്തപുരത്ത് പുതിയ ചുവടുവെപ്പ്: ഇന്‍ഹെയില്‍ ചെയ്യാവുന്ന ഇൻസുലിൻ 'അഫ്രെസ്സ' രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചു
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രമേഹ ചികിത്സയിൽ തിരുവനന്തപുരത്ത് പുതിയ ചുവടുവെപ്പ്: ഇന്‍ഹെയില്‍ ചെയ്യാവുന്ന ഇൻസുലിൻ ‘അഫ്രെസ്സ’ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2026, 10:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രമേഹ ചികിത്സാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട്, ശ്വാസത്തിലൂടെ ശരീരത്തിലെത്തിക്കാവുന്ന ഇൻസുലിനായ ‘അഫ്രെസ്സ’ (Afrezza) ഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം റെസിഡൻസി ടവറിൽ വച്ച് നടന്ന ചടങ്ങില്‍ ജ്യോതിദേവ്‌സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറവും (JPEF) പി. കേശവദേവ് ട്രസ്റ്റും സംയുക്തമായാണ് ‘അഫ്രെസ്സ’ പരിചയപ്പെടുത്തിയത്.

അമേരിക്കയിലെ മാൻകൈൻഡ് കോർപ്പറേഷൻ നിർമ്മിക്കുന്ന അഫ്രെസ്സ, പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ലയുടെ സഹകരണത്തോടെയാണ് ഇന്ത്യയിൽ ലഭ്യമാക്കുന്നത്. ചലച്ചിത്ര താരം മണിയൻപിള്ള രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഡോക്ടർമാരായ ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. മാത്യു ജോൺ, ഡോ. ടിട്ടു ഉമ്മൻ, ഡോ. തുഷാന്ത് തോമസ്, ഡോ. പി.കെ. ജബ്ബാർ, ഡോ. അനീഷ് ഘോഷ്, എന്നിവർ ഫാക്കൽറ്റികളായി പങ്കെടുക്കുകയും ശാസ്ത്രീയ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ഇതിന്റെ തുടർച്ചയായി, ഇൻഹേൽഡ് ഇൻസുലിന്റെ ക്ലിനിക്കൽ ഉപയോഗത്തെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും വിശദീകരിക്കുന്ന പ്രത്യേക സി.എം.ഇ (CME) സെഷൻ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ നടന്നു. നൂറ്റി അന്‍പതോളം ഡോക്ടര്‍മാര്‍ ആണ് ചടങ്ങില്‍ പങ്കെടുത്തത്. ഭക്ഷണസമയത്ത് ഉപയോഗിക്കാവുന്ന, അതിവേഗത്തിൽ പ്രവർത്തിക്കുന്ന (ultra-rapid-acting) ഇൻസുലിനാണ് അഫ്രെസ്സ. ഒരു ചെറിയ ഇൻഹേലർ ഉപകരണം വഴിയാണ് ഇത് ഉപയോഗിക്കുന്നത്.

മുതിർന്ന പ്രമേഹരോഗികളിൽ ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ശ്വസിച്ച ഉടൻ തന്നെ പ്രവർത്തിച്ചു തുടങ്ങുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യത്യസ്ത ഡോസുകളിൽ, നിറം തിരിച്ചുള്ള കാട്രിഡ്ജുകളിൽ മരുന്ന് ലഭ്യമാണ്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ള മുതിർന്നവർക്ക് ഇത് ഉപയോഗിക്കാമെങ്കിലും കുട്ടികളിൽ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് വിദഗ്‌ദ്ധർ യോഗത്തിൽ വിശദീകരിച്ചു.

Tags: MedicineDiabetics
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies