കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ എട്ട് പേരുടെ മരിച്ചു. 13 പേർക്കായി തിരച്ചിൽ തുടരുകയാണ് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ ആനന്ദപൂരിന് അടുത്ത് നസീറാബാദിലെ രണ്ട് ഗോഡൗണുകളിലായിരുന്നു തീ പിടിത്തം ഉണ്ടായത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തിയാകും വിട്ടു നൽകുക എന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്, 24 മണിക്കൂറിനുശേഷവും കത്തിനശിച്ച ഗോഡൗണുകളുടെ ചില ഭാഗങ്ങളിൽ തീ പടർന്നുകൊണ്ടിരുന്നു. കെട്ടിടത്തിന് അടിസ്ഥാന സുരക്ഷാ നടപടികൾ ഇല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.















