കണ്ണൂർ: ചിറക്കൽ കീരിയാട് പ്ലൈവുഡ്‌സ് ഫാക്ടറിയിൽ വൻ തീപിടുത്തം.
സെഞ്ച്വറി പ്ലൈവുഡ്സിൽ പുലർച്ചെയാണ് തീ പിടിത്തമുണ്ടായത്. പുലർച്ചെ 5 മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും തളിപ്പറമ്പിൽ നിന്നുള്ള നാല് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം, പാലക്കാട് വടക്കഞ്ചേരി കെഎസ്ആർടിസി ഡിപ്പോ പരിസരത്ത് വൻ തീപിടിത്തമുണ്ടായി. ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പരിസരത്തെ ഉണങ്ങിയ പുല്ലുകൾക്ക് തീപ്പിടിക്കുകയായിരുന്നു.















