കൊളംബിയ: വടക്കുകിഴക്കൻ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ 15 പേർ മരിച്ചു. നോർട്ടെ ഡി സാന്റാൻഡർ പ്രവിശ്യയിലാണ് അപകടമുണ്ടായത്. സർക്കാർ ഉടമസ്ഥതയിലുള്ള ചെറുവിമാനമാണ് തകർന്നു വീണത്.
നിയമസഭാംഗം ഡയോജെനെസ് ക്വിന്റെറോ, മനുഷ്യാവകാശ പ്രവർത്തകൻ കാർലോസ് സാൽസെഡോ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. മാർച്ചിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിലേക്ക് കാർലോസ് മത്സരിക്കുന്നുണ്ട്.
പ്രാദേശിക സമയം രാവിലെ 11:42 ന് കുക്കുട്ട വിമാനത്താവളത്തിൽ ഒകാനയിലേക്ക് പറന്നുയർന്നതായിരുന്നു വിമാനം. പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ വിമാനത്തിന് എയർട്രാഫിക് കണ് ട്രോളുമായി ബന്ധം നഷ്ടമാവുകയായിരുന്നു.
സംഘർഷം രൂക്ഷമായ കൊളംബിയ- വെനസ്വേല അതിർത്തിയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർ ത്തകനായിരുന്നു 35 കാരനായ കാർലോസ്. അഭിഭാഷകനായ അദ്ദേഹം സായുധ സംഘർഷത്തിന്റെ ഇരകൾക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലെ സജീവമായിരുന്നു.















