സ്വന്തം വിവാഹത്തിന് നന്നായി അണിഞ്ഞൊരുങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ ആൺകുട്ടികളും പെൺകുട്ടികളും. എന്നാൽ പലരും നല്ലൊരു ബ്യൂട്ടീഷ്യനെ ഏൽപ്പിച്ചാൽ തങ്ങളുടെ ഡ്യൂട്ടി കഴിഞ്ഞു എന്നമട്ടാണ്. എന്നാൽ നല്ല ആരോഗ്യമുണ്ടെങ്കിലേ മേക്കപ്പ് ഗുണം ചെയ്യൂ എന്ന കാര്യം പലരും മനസ്സിലാക്കാറില്ല. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ തിളക്കമുള്ള ചർമ്മവും ബലമുള്ള മുടിയും ഉണ്ടാകൂ. ഇതെല്ലാം വേണമെങ്കിൽ ശ്രദ്ധിക്കേണ്ടത് ഡയറ്റില്‍ തന്നെയാണ്. ആരോഗ്യമുള്ള മുടിക്കും ചർമ്മത്തിനും ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നറിയാം….
മുടിയുടെ ആരോഗ്യത്തിന് പ്രധാനമായും കഴിക്കേണ്ട ഒന്നാണ് മുട്ട. വിറ്റാമിന്‍ ബി, സിങ്ക്, പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവയുടെ മികച്ച കലവറയാണിത്. തൈര് ഉള്‍പ്പെടെയുള്ള പാലുത്പ്പന്നങ്ങളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക്സ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
ചീരയിലും മറ്റ് ഇലക്കറികളിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ചീര സഹായകമാണ്. അണ്ടിപരിപ്പും കഴിക്കണം. മുടിയുടെ ആരോഗ്യത്തിന് പ്രധാനമായ ഇരുമ്പ്, ബയോട്ടിന്‍ തുടങ്ങിയ മറ്റ് പോഷകങ്ങളും ഇതിലുണ്ട്.
ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് പോഷകസമൃദ്ധമായ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ (മത്സ്യം, വാൽനട്ട്), വിറ്റാമിൻ സി (ഓറഞ്ച്, തക്കാളി, ബ്രോക്കോളി), വിറ്റാമിൻ ഇ (അവോക്കാഡോ, നട്സ്), ആന്റിഓക്സിഡന്റുകൾ (ബെറി പഴങ്ങൾ), ബീറ്റാ കരോട്ടിൻ (കാരറ്റ്, മധുരക്കിഴങ്ങ്) എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ യുവത്വവും ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.
ആരോഗ്യമുള്ള ചര്‍മ്മത്തിനും മുടിക്കും വെള്ളം അടിസ്ഥാനമാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. തെളിഞ്ഞ നിറം പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.















