യുവാക്കൾ പൊതുവേ സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ അത്ര ശ്രദ്ധ ചെലുത്താറില്ല. അതിനാൽ പലപ്പോഴും വിവാഹം അടുക്കുന്ന സമയത്തായിരിക്കും വെയിലേറ്റ് കരിവാളിച്ച മുഖത്തെ കുറിച്ചും വരണ്ട ചർമ്മത്തെ കുറിച്ചും ഓർക്കുന്നത്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. പ്രകൃതിദത്തമായ ചില പൊടിക്കൈൾകൊണ്ട് പുരുഷന്മാര്‍ക്ക് മുഖകാന്തിയും ശരീര സൗന്ദര്യവും വര്‍ദ്ധിപ്പിക്കാനും കാത്തു സൂക്ഷിക്കാനും സാധിക്കും.
- രണ്ട് മുട്ടയുടെ വെള്ളയും അൽപ്പം നാരങ്ങനീരും ചേര്‍ത്ത് മാസ്‌ക് ഉണ്ടാക്കി മുഖത്തിടുക. ഉണങ്ങിക്കഴിഞ്ഞാല്‍ ഉടനെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇങ്ങനെ ചെയ്യുന്നത് മുഖസൗന്ദര്യം കൂട്ടും. അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടുന്നതും ഗുണം ചെയ്യും.
- മുഖത്ത് അഴക്കും പൊടിപടലങ്ങള്‍ പറ്റിപ്പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ സണ്‍ സ്‌ക്രീം നിർബന്ധമായും ഉപയോഗിക്കണം. കൂടാതെ വെയിലത്ത് ഇറങ്ങുന്ന സമയം സൺഗ്ലാസ്, തൊപ്പി എന്നിവയും ഉപയോഗിക്കണം
- ഷിയ ബട്ടര്‍ ചുണ്ടില്‍ തേച്ചാല്‍ വിണ്ടു കീറുന്നത് തടയാം
- ഒലീവ് ഓയില്‍ കൈയില്‍ ശരീരഭാഗങ്ങളിലും പുരുട്ടുന്നത് മൃദുത്വവും തിളക്കവും സമ്മാനിക്കും.
- ആപ്പിള്‍ വിനീഗര്‍ ഒഴിച്ച വെള്ളം ഉപയോഗിച്ച് കുളിച്ചാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാകും.















