വിവാഹത്തിന് തിളക്കമാർന്ന ചർമ്മം ഏതൊരു വധുവിന്റെയും ആഗ്രഹമാണ്. മാസങ്ങൾക്ക് മുൻപ് തന്നെ ചർമ്മസംരക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഇത് നേടിയെടുക്കാവുന്നതാണ്. മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നീ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ പരിചയപ്പെടാം….
പണ ചെലവില്ലാതെ ഒരു ഫേസ് പാക്ക്
തൈരിനൊപ്പം കടലമാവും ചേര്‍ത്ത ഫേസ് പാക്ക് 20 മിനിറ്റ് പുരട്ടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിലെ എണ്ണയുടെ അളവ് കുറയ്‌ക്കാനും മുഖക്കുരു മാറാൻ ഇത് സഹായകമാണ്.
മൃദുലമായ ചർമ്മത്തിന് പഴം മതി
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറാനും തിളക്കമാർന്ന ചർമ്മത്തിനും വളരെ നല്ലതാണ് പഴം കൊണ്ടുള്ള ഫേസ് പാക്ക്. ഒരു പഴം പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്‌ച്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കാം.
പപ്പായയും ക്യാരറ്റും ചേർന്നാൽ പിന്നെ തിളക്കം
മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് പപ്പായയും ക്യാരറ്റും കൊണ്ടുള്ള ഫേസ് പാക്ക്. ആദ്യം ഒരു ക്യാരറ്റും അൽപം പപ്പായയും പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് സ്പൂൺ പാൽ പേസ്റ്റിലേക്ക് ഒഴിക്കുക. ഈ പേസ്റ്റ് 20 മിനിറ്റെങ്കിലും മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ചോ തണുത്ത വെള്ളം ഉപയോഗിച്ചോ കഴുകി കളയുക.















