തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ അതിക്രമം. അമ്പലമുക്ക് സ്വദേശിയായ യുവാവാണ് അതിക്രമം കാട്ടിയത്. യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് മ്യൂസിയം പൊലീസിന് കൈമാറി.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറയുന്നു. സ്ത്രീ ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി ഇല്ലെങ്കിലും ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.















