കണ്ണൂർ: ഷൂസിന്റെയുള്ളിലും ഹെൽമെറ്റിന്റെയുള്ളിലും പാമ്പ് കയറി കിടക്കുന്നത് കാണാറുണ്ട്. എന്നാൽ കണ്ണൂർ തളിപ്പറമ്പിൽ നടന്ന സംഭവം അൽപ്പം വെറൈറ്റിയാണ്. മൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡിൽ അണലി കുഞ്ഞ് കയറി ഒട്ടിപ്പിടിക്കുകയായിരുന്നു.
തളിപ്പറമ്പ് മാർക്കറ്റ് റോഡിലെ മൊബൈൽ കടയിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് മൊബൈലിൽ നിന്നും പാമ്പിനെ വേർപ്പെടുത്തിയത്. വെളിച്ചെണ്ണ ഒഴിച്ച ശേഷമാണ് പശയിൽ നിന്ന് അണലി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.















