കരച്ചിലിനെ പലപ്പോഴും ബാലിശമായ ഒരു വികാരമായാണ് സമൂഹം തെറ്റിദ്ധരിക്കപ്പെടുന്നത്. എന്നാൽ കരയുന്നതുവഴി മാനസികവും വൈകാരികവും ശാരീരികവുമായ ചില ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
സമ്മർദകരമായ അവസ്ഥയിൽ കരയുന്നത് നിങ്ങളുടെ ശരീരത്തെയും മനസിനെയും ശാന്തമാക്കാനും സന്തുലിതാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കുന്നു. എന്നാൽ കണ്ണീർ അടക്കിപിടിക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശാരീരിക-മാനസിക വേദന സംഹാരിയായും കരച്ചിൽ പ്രവർത്തിക്കുന്നു. വേദന വരുമ്പോൾ കരയുന്നതുവഴി അവയ്‌ക്കു ഒരു ചെറിയ ശ്വാസം കിട്ടാൻ കാരണമാകുന്നു.
കണ്ണിന്റെ ആരോഗ്യത്തിനും ശുദ്ധീകരണത്തിനും കണ്ണീര് സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബാക്ടീരിയകളെ ചെറുക്കാനും അണുബാധയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും സഹായിക്കുന്ന ലൈസോസൈം എന്ന പ്രോട്ടീൻ സമ്പുഷ്ടമായ, ആൻറി ബാക്ടീരിയൽ ദ്രാവകം കണ്ണീരിൽ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ സംരക്ഷണത്തിന് സഹായിക്കുന്നു. മെച്ചപ്പെട്ട ഉറക്കത്തിനും കരച്ചിൽ സഹായിക്കുന്നു. ശാന്തത അനുഭവപ്പെടാനും, മാനസികാവസ്ഥ മെച്ചപ്പെടാനും , സമ്മർദ്ദം കുറയ്‌ക്കാനും കരച്ചിൽക്കൊണ്ട സാധിക്കുന്നു. ഇത്ഉറങ്ങുന്നത് എളുപ്പമാക്കുകയും മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മറ്റൊരാളുടെ മുന്നിൽ നിന്ന് കരയുന്നത് നിങ്ങൾ മാനസിക വിഷമത്തിലാണെന്നും ദുരിതത്തിലാണെന്നും മനസിലാക്കാൻ സഹായിക്കുന്നു. ഇത് സഹാനുഭൂതി, അനുകമ്പ, മനസ്സിലാക്കൽ എന്നിവ വളർത്തിയെടുക്കാനും, ആഴത്തിലുള്ള വൈകാരിക ബന്ധങ്ങളിലേക്കും ശക്തമായ ബന്ധങ്ങളിലേക്കും നയി ക്കാൻ കാരണമാകുന്നു.















