ഹിന്ദു പാരമ്പര്യമനുസരിച്ച് പുതുതായി വിവാഹം കഴിച്ച് വരന്റെ വീട്ടിലേക്ക് കയറി വരുന്ന വധു അരി നിറച്ച കലം ചവിട്ടുന്നതായ ഒരു ചടങ്ങ് കാണപ്പെടുന്നുണ്ട്. വലതുകാൽ വെച്ചാണ് ഈ കലം ചവിട്ടുക. ഗൃഹപ്രവേശ സമയത്താണ് ഈ ആചാരം അനുഷ്ഠിക്കുന്നത്.
നവവധുവിനെ ലക്ഷ്മി ദേവിയായിട്ടാണ് കണക്കാക്കുന്നത്. അരി സമ്പത്തിനെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. വീട്ടിലേക്ക് അരി ഒഴിക്കുന്നതിലൂടെ, വധു വീട്ടിൽ ഒരിക്കലും ഭക്ഷണമോ സമ്പത്തോ ഇല്ലാതെയാകില്ലെന്ന് ഉറപ്പാക്കുകയാണ്. ഓരോ നവവധുവും പുതിയ കുടുംബത്തിലേക്ക് അനുഗ്രഹങ്ങൾ കൊണ്ട് വരികയാണെന്നാണ് വിശ്വാസം. വലതുകാൽ വെച്ചാണ് വധു അരി നിറച്ച കലം ചവിട്ടുന്നത്. ഈ പ്രവൃത്തി നവദമ്പതികളുടെ പുതിയ ജീവിതം ശുഭകരവും ഐശ്വര്യപൂർണമാക്കാനും സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.















