നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

നെല്പാടങ്ങളുടെ ഹരിതാഭയിൽ സേവ് ദി ഡേറ്റ്; ആലപ്പുഴയില്‍ കേരളത്തിന്റെ നെല്ലറയിലേക്ക് പോകാം; കുട്ടനാടൻ ഫോട്ടോ ഷൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2026, 11:13 pm IST
FacebookTwitterWhatsAppTelegram

ഒരുപാട് പ്രത്യേ കതകള്‍ സ്വന്തമായുള്ള കുട്ടനാട് എന്നും സഞ്ചാരികള്‍ക്ക് ഒരു വിസ്മയമാണ്.കേരളത്തില്‍ കുട്ടനാടിനോളം ഇത്രയധികം സഞ്ചാരികളെ ആകര്‍ഷിച്ച മറ്റൊരിടമുണ്ടാകില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടനാട് തേടിയെത്തുന്ന നിരവധി സഞ്ചാരികളുണ്ട്. കെട്ടുവള്ളങ്ങളും നെല്പ്പാടവുമൊക്കെയാണ് കുട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ പലരു‌ടെയും മനസ്സില്‍ ആദ്യം വരിക .

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

സമൃദ്ധമായ നെല്‍കൃഷി ഇന്നും നിലനില്‍ക്കുന്നതിനാൽ കേരളത്തിന്‍റെ നെല്ലറ എന്നാണ് കുട്ടനാട് അറിയപ്പെടുന്നത്. കേരളത്തിന്റെ ധാന്യപ്പുര എന്നും കുട്ടനാടിന് പേരുണ്ട്.

ഒറ്റക്കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുന്ന ഇടങ്ങളിലൊന്നാണ് കുട്ടനാട്. വെറുതേ യാത്ര ചെയ്യുന്നവരാണെങ്കിലും പുതിയ ഇടങ്ങള്‍ തേടുന്നവരാണെങ്കിലും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പക്ഷി നിരീക്ഷകര്‍ക്കുമെല്ലാം വേണ്ടതിലേറെ ഈ നാട് നല്കും . ഇപ്പോൾ വിവാഹങ്ങളോടൊപ്പം ട്രെൻഡായി മാറിയിരിക്കുന്ന സേവ് ദി ഡേറ്റ് , വിവാഹത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ടുകൾക്ക് പറ്റിയ പറുദീസയാണ് കുട്ടനാട്. വേമ്പനാട്ടു കായലിൽ എവിടേക്ക് ക്യാമറവെച്ചാലും സൂപ്പർ ഫ്രെയിം ആണ് ലഭിക്കുക. അതുകൊണ്ട് തന്നെ ഇക്കാലത്ത് വിനോദ സഞ്ചാരികളേക്കാൾ കൂടുതൽ ഫോട്ടോ ഗ്രാഫർമാർ ആണ് കുട്ടനാടിന്റെ പ്രണയിതാക്കൾ.

കു‌ട്ടനാട് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരന്ന മറ്റൊന്നാണ് കരിമീന്‍. ഇവിടുത്തെ കായലുകളിലെ കരിമീനിന് ലോകവിപണിയില്‍ തന്നെ വലിയ ഡിമാന്‍ഡുണ്ട്. വലിയ പോഷക ഗുണങ്ങളും രുചിയുമാണ് ഇതിന്‍റെ പ്രത്യേകത. കുട്ടനാട്ടിലെത്തിയാല്‍ കരിമീന്‍ കഴിച്ചില്ലെങ്കില്‍ അതു വലിയ നഷ്ടമായിരിക്കും എന്നതില്‍ സംശയമില്ല.

കായല്‍ ജലനിരപ്പ് പാടത്തിനകത്തെ ജലനിരപ്പിനേക്കാള്‍ വളരെ ഉയരത്തിലാണ്. കായല്‍ ജലപരപ്പില്‍ നിന്നു രണ്ടു മീറ്റര്‍ വരെ താഴെയാണ് ബണ്ടിനകത്ത് കൃഷിയിറക്കുന്ന ഭൂമി. പുരവഞ്ചികളില്‍ കായല്‍ പരപ്പിലൂടെയുള്ള സവാരിയില്‍ പാടങ്ങളും ഇടക്കിടെയുള്ള ജനവാസ സ്ഥലങ്ങളും ബണ്ടിനു മുകളിലെ ആള്‍പാര്‍പ്പും കുട്ടനാട്ടിലെ ജീവിത രീതിയും കാണാനാകും. നാലു പ്രമുഖ നദികളാണ് കുട്ടനാട്ടില്‍ വേമ്പനാട് കായലിലേക്കു ഒഴുകിയെത്തുന്നത് – പമ്പ, മീനച്ചില്‍, അച്ചന്‍ കോവില്‍, മണിമല എന്നിവ.

കുട്ടനാട്ടിനെ രണ്ടായി മുറിച്ച് പടിഞ്ഞാറ് ആലപ്പുഴയും കിഴക്ക് ചങ്ങനാശ്ശേരിയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ്. ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ ഇരുവശത്തേയും ഗ്രാമ്യഭംഗിയും മാറുന്ന നാട്ടിന്‍ പുറങ്ങളും കാണാം. ഇവിടെ ഫോട്ടോ എടുക്കാൻ പറ്റിയ ആയിരക്കണക്കിന് സ്പോട്ടുകൾ ഉണ്ട്.

പാടങ്ങള്‍ കൃഷിയുടെ മാത്രമല്ല വിവിധതരം പക്ഷികളുടെയും മറ്റ് ചെറു ജീവികളുടെയും ആവാസ വ്യവസ്ഥ കൂടിയാണ്. പാടങ്ങളിലും അതിനെ ചുറ്റി ഉള്ള തോടുകളിലും ദേശാടനപക്ഷികളെ യഥേഷ്ടം കാണാം, മറ്റ് ജലപക്ഷികളെയും കാണാനാകും.

Tags: MatrimonyKutanadu
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies