മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

മലയാളികളുടെ വിവാഹ വേദികളെ അലങ്കരിക്കുവാൻ പൂക്കൂടയുമായി ഒരു തമിഴ് ഗ്രാമം.. തോവാള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2026, 06:10 pm IST
FacebookTwitterWhatsAppTelegram

ഓണമാകട്ടെ, വിവാഹമോ ഉത്സവമോ മറ്റെന്തുമാകട്ടെ, സാമാന്യത്തിലധികം പൂക്കളുടെ ആവശ്യങ്ങൾ വരുമ്പോൾ മലയാളിക്ക് നാവിൻ തുമ്പിൽ വരുന്നത് ഒരൊറ്റ പേരാണ്. അതൊരു തമിഴ് ഗ്രാമത്തിന്റെ പേരാണ്…മലയാളത്തിന് നിറങ്ങൾ ചാർത്തുന്ന അങ്ങു ദൂരെയുള്ള ആ പേരാണ് തോവാള.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഈ പൂ​ഗ്രാമം. നാഞ്ചിനാട്ടിലെ ഒടുവിലത്തെ ​ഗ്രാമമാണ് തോവാള. നാഗർകോവിൽ പിന്നിട്ട് കാറ്റാടിപ്പാടങ്ങളും അരുവായ്മൊഴി ചുരവും കടന്നെത്തുമ്പോൾ തോവാള ആകും. ‌

ഒരു വശത്ത് തലയുയർത്തി നിൽക്കുന്ന കാറ്റാടിപ്പാടങ്ങൾ. മറുവശത്ത് വിരിഞ്ഞു നിൽക്കുന്ന ജമന്തിപ്പൂക്കൾ. ഈ മാന്ത്രിക ലോകത്ത് വസന്തം ഒരിക്കലും അവസാനിക്കുന്നില്ല. എങ്ങും വെങ്കിടേയും പൂക്കളാണ്. പൂക്കളുടെ പച്ചമണമാണ്.

തിരുവനന്തപുരത്ത് നിന്നും അങ്ങോട്ടേക്കുള്ള വഴി കാലങ്ങളായി കേരളവും തമിഴ്നാടും കാത്തുസൂക്ഷിക്കുന്നൊരു പൂപ്പാതയാണ്‌. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ പൂ​ഗ്രാമം.

പൂലർച്ചെ നാലിന് ഈ മാർക്കറ്റുണരുമ്പോൾ മുതൽ പൂമണവും കച്ചവടക്കാരുടെ കലമ്പലുമാണ്. സൂര്യനുദിച്ചു വരുമ്പോഴേക്ക് അന്തരീക്ഷത്തിൽ വിവിധ വർണ്ണങ്ങൾ നിറഞ്ഞു തൂവും.‌ 75 ലധികം കടകളുണ്ട് ഈ മാർക്കറ്റിൽ. തോവാളയുടെ അതിർത്തി ഗ്രാമങ്ങളിൽ വിരിയുന്ന മുല്ലയും പിച്ചിയും മുതൽ സേലത്തും ഹൊസൂരിലും മധുരയിലും വിടരുന്ന വാടാമല്ലിയും തെച്ചിയും തുളസിയും താമരയുമെല്ലാം ഓരോ ദിവസവും ഏറ്റവും ഫ്രെഷായി തന്നെ തോവളയിലേക്കെത്തും. പുലരും മുന്നെ എത്തുന്ന ലോഡുകൾ തരം തിരിച്ച് കച്ചവടത്തിന് എളുപ്പമാക്കുന്ന രീതിയിൽ തന്നെ വെച്ചിട്ടുണ്ടാകും.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പൂമാർക്കറ്റ് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂച്ചന്തയാണ്. പലവിധ ഉത്പ്പന്നങ്ങളുടെ വ്യാപാരം നടന്നിരുന്ന നടന്നിരുന്ന ചന്തയെ അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് പൂമാർക്കറ്റാക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള പൂക്കൾ തോവാളയിൽ നിന്നെത്താൻ തുടങ്ങിയപ്പോൾ തോവാളയുടെ ഗതി മാറി.

ആധുനിക കാലത്ത് വിവാഹങ്ങൾക്ക് പലവിധ ഒരുക്കങ്ങളും അതിനെല്ലാം പൂക്കൾ ആവശ്യമായി വരികയും ചെയ്തു. അപ്പോൾ മലയാളിക്ക് ഒഴിച്ച് കൂടാനാവാത്ത ഒരിടമായി തോവാള മാറി.

Tags: Matrimony
ShareTweetSendShare

More News from this section

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

More Matrimony News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

വിവാഹപൂർവ്വ കൗൺസിലിംഗ്: സന്തോഷകരമായ ദാമ്പത്യത്തിനായുള്ള ഒരു ചുവടുവെപ്പ്

ഹണിമൂൺ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ; പോക്കറ്റ് ഫ്രണ്ട്ലിയായി ഫോറിൻ ട്രിപ്പ് ആഗ്രഹിക്കുന്നവരാണോ? എങ്കിൽ വിയറ്റ്നാമിലേക്ക് ധൈര്യമായി ടിക്കറ്റെടുക്കാം…

യുവാക്കൾക്കിടയിലെ മാറുന്ന വിവാഹസങ്കല്പങ്ങൾ ..

വൈവാഹിക ജീവിതത്തിൽ പങ്കാളികൾ തമ്മിലുള്ള മനസിലാക്കലിന്റെ പ്രാധാന്യമെന്ത്?

ദാമ്പത്യ ജീവിതത്തിൽ ഹോർമോൺ വ്യതിയാനങ്ങൾക്കുള്ള പ്രാധാന്യമെന്ത് ??

Latest News

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies