കൊച്ചി:‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ എന്ന ചിത്രം പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. സിനിമയ്‌ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. അതിനെതിരെയുള്ള നിർമാതാക്കളുടെ അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി നൽകിയത്.
15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. ഈ സമയത്തിനുള്ളില്‍ സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കണ്ട് പ്രദര്‍ശനാനുമതിയുടെ സര്‍ട്ടിഫിക്കറ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ നിർമാതാക്കള്‍ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.















