ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് എന്ന് വിശേഷണമുള്ള ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്താനിലെ കറാച്ചിയിൽ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണം. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിൽ അതിക്രമിച്ച് കയറിയ ഇസ്ലാമിസ്റ്റുകൾ ജനലുകൾ തകർക്കുകയും സുരക്ഷ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇസ്ലാമിസ്റ്റുകൾ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ഖമേനിയുടെ കൊല്ലപ്പെട്ടതിന് കശ്മീരിലും ഇസ്ലാമിസ്റ്റുകൾ തെരുവിലിറങ്ങിയിരുന്നു. ഷിയ മുസ്ലീങ്ങളുടെ പള്ളി കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടന്നത്. ഇറാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അമേരിക്ക വിരുദ്ധ, ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി കരിങ്കൊടികളും ഖമേനിയുടെ ചിത്രങ്ങളുമായാണ് ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം.















