വിവാഹം കഴിക്കുവാൻ നല്ല പ്രായം ഏതെന്ന് പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ മാനസികമായി വിവാഹം കഴിക്കാൻ ഒരു വ്യക്തി തയ്യാറാകുന്ന സമയമാണ് വിവാഹത്തിനായി തെരഞ്ഞെടുക്കേണ്ടത്.
എങ്കിലും സ്ത്രീകൾ കുറഞ്ഞത് 24 ,25 വയസു വരെ കാത്തിരിക്കാൻ ശുപാർശ ചെയ്യുന്നു. കാരണം ഇത് തലച്ചോറിനെ പൂർണ്ണമായി വികസിപ്പിക്കാൻ അനുവദിക്കുകയും ആവശ്യമായ ജീവിതാനുഭവവും ആശയവിനിമയ കഴിവുകളും നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 24 നും 28 നും ഇടയിൽ പ്രായമുള്ളവർ വിവാഹം കഴിക്കുന്നത് കൂടുതൽ സ്ഥിരതയുള്ള വിവാഹങ്ങൾക്ക് കാരണമാകുമെന്നും വിവാഹമോചന സാധ്യത കുറയ്‌ക്കുമെന്നും പഠനങ്ങൾ പറയുന്നു. പുരുഷന്മാർക്ക് 30–34 വയസ്സ് വരെ വിവാഹത്തിനായി തിരഞ്ഞെടുക്കാവുന്ന നല്ലപ്രായമാണ്.
വിവാഹത്തിന് സാമൂഹിക സമ്മർദ്ദം ഒരിക്കലും കണക്കിലെടുക്കരുത്. പകരം നിങ്ങൾ വ്യക്തിപരമായും , വൈകാരികമായും, മാനസികമായും, സാമ്പത്തികമായും തയ്യാറെടുക്കുകയും, പൊരുത്തപ്പെടുന്ന ഒരു പങ്കാളിയെ കണ്ടെത്തുകയും ചെയ്യുന്ന പ്രായമാണ് ശരിയായ വിവാഹപ്രായമായി കാണേണ്ടത്.















