ഹൈന്ദവ വിവാഹങ്ങളിൽ വധു വരന്മാർ അഗ്നിക്ക് ചുറ്റും പ്രദക്ഷിണം വെക്കുന്ന പതിവുണ്ട്. ഇത് ചില വിശ്വാസങ്ങളുമായി ബന്ധപെട്ടുകിടക്കുകയാണ്. വിവാഹത്തെ പവിത്രമാക്കുകയും ദമ്പതികളെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു ദിവ്യ സാക്ഷിയായാണ് ഇവിടെ അഗ്നിയെ കാണുന്നത്.
പ്രദക്ഷിണം ചെയ്യുന്നതുവഴി ആജീവനാന്ത സൗഹൃദം, പോഷണം, സമൃദ്ധി, ശക്തി എന്നിങ്ങനെ പ്രധാന പ്രതിജ്ഞകളെ പ്രതീകപ്പെടുത്താൻ ഉപയോഗിക്കുന്നു. ഒന്നിച്ച് ജീവിക്കാൻ പോകുന്ന ഈ വധൂ വരന്മാർ തമ്മിലുള്ള പ്രതിബദ്ധതയെയും ഈ പ്രദക്ഷിണം വഴി വാക്ക് നൽകുന്നു. ചില പാരമ്പര്യങ്ങളിൽ ഈ വലം വെക്കുന്നതിനെ ധർമ്മം, അർത്ഥം, കാമം , മോക്ഷം എന്നിവയെ സൂചിപ്പിക്കാറുണ്ട്. പ്രദക്ഷിണം നടത്തുന്നതുവഴി , വരൻ തന്റെ ഭാര്യയെ സംരക്ഷിക്കുമെന്നും അവൾക്കായി സ്വയം സമർപ്പിക്കുമെന്നും പ്രതിജ്ഞയെടുക്കുകയാണ്.















