തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ജുമാമസ്ജിദില്‍ വിശ്വാസികള്‍ക്കൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തു. ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ മസ്ജിദിലെ നോമ്പുതുറയിലാണ് കേന്ദ്രമന്ത്രി പങ്കെടുത്തത്.
മുസ്ലീം പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കൊപ്പമാണ് സുരേഷ് ഗോപി നോമ്പുതുറയില്‍ സംബന്ധിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റും നോമ്പുതുറയില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷവും സുരേഷ് ഗോപി ഇവിടെ നോമ്പുതുറയില്‍ പങ്കെടുത്തിരുന്നു.ഇമാം ഇബ്രാഹിം ഫലാഹിയുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ നോമ്പുതുറ സംഘടിപ്പിച്ചത്.പരിപാടിയില്‍ 500 പേരോളം പങ്കെടുത്തു.















