തനിക്ക് എന്ത് സംശയമുണ്ടെങ്കിലും വിളിക്കുന്നത് മൈത്രേയനെയാണെന്ന് നടിയും ടെലിവിഷൻ അവതാരകയുമായ മീനാക്ഷി അനൂപ്. അദ്ദേഹം ഒരു കാര്യം മനസ്സിലാക്കുന്നത് പോലെ ആരും മനസ്സിലാക്കിയിട്ടില്ല. തന്റെ മെൻറർമാർ മൈത്രേയനും വൈശാഖൻ തമ്പിയുമാണെന്നും മീനാക്ഷി പറഞ്ഞു.
ഏതു പാതിരാത്രിയിൽ വിളിച്ചാലും പൊതുവിഷയത്തിലായാലും ശാസ്ത്ര വിഷയത്തിലായാലും ഇവരിൽ നിന്നും മറുപടി ലഭിക്കും. എപ്പോഴും ശരിയായ രീതിയിൽ നമ്മൾ കാര്യങ്ങൾ മനസ്സിലാക്കണമെന്ന് മൈത്രേയന് നിർബന്ധമുണ്ട്. അദ്ദേഹം എന്നെ ഒരു വ്യക്തിയായി ആണ് പരിഗണിക്കുന്നത്, അല്ലാതെ ഒരിക്കലും ഒരു കുട്ടിയായിട്ടല്ല, മീനാക്ഷി പറയുന്നു
കോളജ് വിദ്യാർത്ഥിനിയായ മീനാക്ഷി അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഓട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.















