അഞ്ചുവർഷം എൻഡിഎക്ക് അവസരം തരൂ, കേരളത്തെ വികസിതമാക്കാം:മോദിയുടെ ഗ്യാരണ്ടി; എൽഡിഎഫും യുഡിഎഫും എല്ലാ ജനവിരുദ്ധ- രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും കൂട്ടാളികൾ: നരേന്ദ്ര മോദി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഞ്ചുവർഷം എൻഡിഎക്ക് അവസരം തരൂ, കേരളത്തെ വികസിതമാക്കാം:മോദിയുടെ ഗ്യാരണ്ടി; എൽഡിഎഫും യുഡിഎഫും എല്ലാ ജനവിരുദ്ധ- രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും കൂട്ടാളികൾ: നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2026, 03:46 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: അഞ്ചുവർഷം എൻഡിഎക്ക് ഭരണം നൽകിയാൽ കേരളത്തെ മാറ്റി വികസിതമാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇത് ഇതിനകം തെളിയിച്ചുകാണിച്ച മോദിയുടെ ഗ്യാരണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും എല്ലാ ജന വിരുദ്ധ- രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിലും കൂട്ടാളികളാണെന്നും മോദി ആരോപിച്ചു. എറണാകുളം കലൂരിൽ എൻഡിഎയുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജയ് വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിയും ഏറ്റ് വിളിപ്പിച്ചുമാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്.

“കേരള ഇനി മുതൽ കേരളമായി അറിയപ്പെടണം തീരുമാനത്തിൽ തനിക്ക് അഭിമാനമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുതിയ ഭാവി വേണം കേരള ജനത ഇടത്-വലത് അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുവരികയാണ്.തൃശൂർ ജനത, തിരുവനന്തപുരത്തെ ജനത, നിരവധി തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർമാർ എൻ ഡി എയിൽ വിശ്വാസമർപ്പിച്ചതാണ് നാം കണ്ടത്, കേരളത്തിന് മഹത്തായ സംസ്കാരമുണ്ട്. വികസനം മാത്രമുണ്ടാകുന്നില്ല.എൽഡിഎഫ് സർക്കാർ പിന്നെ യുഡിഎഫ് സർക്കാർ ഈ രണ്ടു ഗ്രൂപ്പുകൾക്കിടയിൽ കേരളം മടുത്തു. ഇവർ രണ്ടും കേരളത്തിന്റെ വികസനത്തിന് വേണ്ടത് ചെയ്തില്ല.മാറിമാറി ഭരിക്കുന്ന ഈ പാറ്റേൺ തകർക്കണം. ഇടത് വലത് സഖ്യങ്ങൾ മാറി ഭരിക്കുന്ന പാറ്റേൺ വികസനമുരടിപ്പിന് കാരണമാവുകയാണ്. കേരളത്തിന്റെ അതിവേഗ വികസനത്തിന് എൻ ഡി എ അധികാരത്തിൽ വരണം അടുത്ത 5 വർഷം എൻ ഡി എ യ്‌ക്ക് ഭരണം നൽകണം കേരളത്തിൽ വികസനം വരും ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. കേരളത്തിൽ മാറാത്തത് ഇനി മാറും.” അദ്ദേഹം പറഞ്ഞു

2026 കേരളത്തിന് മാറ്റത്തിന്റെ വർഷമാണ്. കേരളം ഇടത്-വിതു മുന്നണികളുടെ ച്രകവ്യൂഹത്തിൽനിന്ന് രക്ഷപ്പെടാൻ മനസ്സുകൊണ്ട് തയ്യാറായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

“ഇന്ന് ഞാൻ വികസിത കേരളത്തിന്റെ ബിജെപിയുടെ രൂപരേഖ അവതരിപ്പിക്കാനാണ് വന്നത്.വലിയ സമ്മേളനങ്ങൾക്കായി ലോകം കേരളത്തിലെത്തണം. ടൂറിസ്റ്റ് കേന്ദ്രമായി, മാനസിക-ശാരീരിക വികസനത്തിനുള്ള കേന്ദ്രമായി കേരളം മാറണം. വെഡ്ഡിങ് ഡസ്റ്റിനേഷന്, കോൺഫ്രൻസ് സെന്ററിന് ഒക്കെ കേരളം ഒന്നാം സ്ഥാനത്താണ്. ഇതിന് അടിസ്ഥാന സൗകര്യ വികസനം വേണം. ഇതിനായി കേന്ദ്രം നൽകിയ പദ്ധതികൾ തടസമില്ലാതെ നടപ്പാക്കുകയും, പൂർത്തീകരിക്കുകയും വേണം.

ഈ നൂറ്റാണ്ടിന്റെ കാൽ നൂറ്റാണ്ട് ഇടതു വലതു മുന്നണികൾ യുവാക്കളെ വഞ്ചിക്കുകയായിരുന്നു.കോൺഗ്രസിന് യുവാക്കളെ വിശ്വാസമില്ല. ഭാരതത്തിലെ യുവാക്കൾക്ക് ഡ്രോൺ നിർമ്മിക്കാനുള്ള കഴിവുണ്ട് എന്നു പോലും കോൺഗ്രസിന്റെ യുവരാജാവിനറിയില്ല. കൂപ മണ്ടൂകങ്ങളാണ് അവർ. ബിജെപി സർക്കാർ ഇവിടെ ഉണ്ടായാൽ ഇവിടെ നിക്ഷേപത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാം. അഴിമതി, ചുവപ്പുനാട, ഭൂ മാഫിയ, ഹർത്താൽ മാഫിയ ഇവയെല്ലാം ബിജെപി ഇല്ലാതാക്കും. വികസനത്തിനുള്ള അന്തരീക്ഷം ഇവിടെ ഉണ്ടാക്കും”. നരേന്ദ്ര മോദി പറഞ്ഞു.

എൻ ഡി എ സർക്കാർ കേരളന്നിലുണ്ടായ ഭൂമാഫിയയെ തുടച്ചു മാറ്റും. എ ഐ സാങ്കേതികവിദ്യ പരമാവധി പ്രയോനപ്പെടുത്തും, അദ്ദേഹം ഉറപ്പു നൽകി.
മത്സ്യബന്ധന മേഖലയിലെ ജനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതി ഉണ്ടാക്കി. കേരളത്തിലുൾപ്പെടെ 4 ലക്ഷം മത്സ്യബന്ധനക്കാർക്ക് ക്രഡിറ്റ് സംവിധാനത്തിൽ സഹായം കൊടുത്തു. അഞ്ചുലക്ഷം തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഉണ്ടാക്കി. തിരുവനന്തപുരം വിഴിഞ്ഞം തുറമുഖം കേന്ദ്ര സർക്കാരിന്റെ ഈ രംഗത്തെ വലിയ പദ്ധതിയാണ്.ബ്ലൂ എക്കണോമി ശക്തിപ്പെടുത്തിയതിന്റെ തെളിവാണ് വിഴിഞ്ഞം തുറമുഖം.

ഇന്ന് രാജ്യത്ത് എൻഡിഎ സർക്കാരാണ്. വിദേശരാജ്യങ്ങളിൽ ഭാരതീയർ ആര് സങ്കടത്തിലായാലും അപ്പോൾ രക്ഷയ്‌ക്ക് എത്തും. പശ്ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. ഇന്ന് യുദ്ധം നടക്കുന്ന പശ്ചിമേഷ്യൻ മേഖലയിൽ ഭാരതീയർ സുരക്ഷിതരാണെന്ന് നമ്മുടെ രാജ്യം ഉറപ്പാക്കുന്നു.

എന്നാൽ ആശങ്ക വേണ്ട. പ്രവാസികൾക്ക് എല്ലാ സുരക്ഷയും ഭാരതം നൽകും.എല്ലാ രാജ്യങ്ങളിലും ഭാരതത്തിന് നയതന്ത്ര ഓഫീസുകളുണ്ട്.
വിഷമസന്ധിയിൽ കോൺഗ്രസ് രാഷ്‌ട്രീയം കളിക്കുകയാണ് സ്ഥിതിഗതികൾ വഷളാവാനാണ് അവർ കാത്തിരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം നമ്മുടെ സ്വയം പര്യാപ്തത കൂടി വ്യക്തമാക്കുകയാണ്. ഊർജ്ജ മേഖലയിൽ ഭാരതം മറ്റ് രാജ്യങ്ങളെ കാര്യമായി ആശ്രയിക്കുന്നില്ല.

എത്രയൊക്കെ ചെയ്തിട്ടും സങ്കടം കോൺഗ്രസ് പാർട്ടി നടത്തുന്ന പ്രവർത്തനമാണ്. നമ്മുടെ ജനങ്ങൾ സങ്കടത്തിലായിരിക്കെ ഇവർ മോദിയുടെ വിമർശനത്തിന് വേണ്ടി നോക്കുന്നു. അതാണ് കോൺഗ്രസ്സുകാരുടെ കളി. സ്ഥിതിഗതികൾ വഷളാക്കാനാണ് അവർ ശ്രമിക്കുന്നത്.
ആത്മനിർഭരാകണം നമ്മൾ. യുക്രൈൻ സംഘർഷത്തിൽ നമ്മൾ കണ്ടു ആത്മനിർഭരത എത്രത്തോളം വേണമെന്ന്. ഊർജ്ജമേഖലയിലുൾപ്പെടെ നാം സ്വയംപര്യാപ്തരാകേണ്ടതിന്റെ ആവശ്യതയാണ് കാണിക്കുന്നത്.

ഊർജ്ജമേഖലയിൽ നമ്മുടെ സ്വയംപര്യാപ്തത ഏത് ലോകരാജ്യങ്ങൾക്കും താഴെയല്ല. നമ്മുടെ സൗരോർജ്ജ ശേഷി പല മടങ്ങ് കൂട്ടിയിട്ടുണ്ട്. പെട്രോളിയം മേഖലയിലെ കുറവ് ഇലക്ട്രിക് വാഹനങ്ങൾകൊണ്ട് മറികടക്കുന്നു. റെയിൽവേയിൽ പല മടങ്ങ് നാം ഉർജ്ജ സ്വയംപര്യാപ്തത നേടി.
രാജ്യത്തെ സ്വയം പര്യാപ്തമാക്കാൻ എൻഡിഎ സർ്ക്കാർ ശ്രമിക്കുമ്പോൾ കോൺഗ്രസ്സും ഇടതുപക്ഷവും ചേർന്ന് രാജ്യത്തെ മോശപ്പെടുത്താൻ ശ്രമിക്കുന്നു. അവരിൽനിന്ന് അകന്നു നിൽക്കണം.

ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് മുന്നണികളും പങ്കാളികളാണ്. എൽ ഡി എഫ് സ്വർണക്കൊള്ളയിലും, യു ഡി എഫ് കവർച്ച ചെയ്ത സ്വർണം കടത്തിയതിലും പങ്കാളികളാണ്. ഇടത് ഭരണത്തിൽ സി എം ആർ എൽ അഴിമതിയാണ് ഉയർന്നത് കോൺഗ്രസ് ഭരണത്തിൽ സോളാർ അഴിമതിയും.

കോൺഗ്രസ് ഇന്ന് എംഎംസി ആയി മാറി. മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ് ആയി. എൽഡിഎഫ് ആകട്ടെ പിഡിപിയെപ്പോലുള്ളവരുടെ കൂട്ടാ
ഇവിടെ ബിജെപി-എൻഡിഎ സർക്കാർ വരണം. ബിജെപി നാടിന്റെ വികസനവും കേരളത്തിന്റെ വികസനവുമാണ് ലക്ഷ്യമിടുന്നത്. ഇരട്ട എഞ്ചിൻ സർക്കാർ വന്നാൽ കേരള വികസനം ഇരട്ടി വേഗത്തിൽ വളരും. നരേന്ദ്ര മോദി പറഞ്ഞു.

Tags: Narendra Modi
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies