ഭർത്താവിൽ നിന്ന് രണ്ട് അടി കൊണ്ടു എന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ എന്ന് യുവതിയോടെ താലിബാൻ കോടതി. വടക്കൻ അഫ്ഗാനിസ്ഥാനിൽ കോടതിയിൽ വിവാഹ മോചന കേസ് പരിഗണിക്കുന്നതിനിടെയാണ് ഇത്തരം ഒരു പ്രതികരണം. ഭർത്താവ് മർദ്ദിക്കുന്നതിന്റെ പേരിൽ വിവാഹ മോചനം നൽകാനാവില്ലെന്ന് പറഞ്ഞ് ജഡ്ജി യുവതിയെ തിരിച്ചയക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം യുവതി തന്നെയാണ് മാദ്ധ്യമങ്ങളോട് ഈ വിവരം പങ്കുവെച്ചത്. അച്ഛനില്ലാതെ മക്കൾ വളരേണ്ടി വരും എന്ന ചിന്ത കൊണ്ടാണ് ഇത്രയും കാലം പീഡനം സഹിച്ചത്. എന്നാൽ ഒട്ടും സഹിക്കാൻ പറ്റാതായതോടെയാണ് കോടതിയിൽ അഭയം പ്രാപിച്ചത്. എന്നാൽ കോടതി കൈവിടുകയായിരുന്നു.
ഭാര്യ അനുസരണക്കേട് കാണിച്ചാൽ അവളെ മർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി യുവതിയെ തിരിച്ചയച്ചത്. ഇനിയൊരിക്കലും വിവാഹമോചനം ആവശ്യപ്പെടരുതെന്ന താക്കീതും കോടതി നൽകിയിട്ടുണ്ട്. അടുത്തിടെ ഭർത്താവിന് ഭാര്യയെ തല്ലാമെന്നും ഗാർഹികപീഡനം വിവാഹ മോചനത്തിന് കാരണമല്ലെന്നുമുള്ള നിയമം താലിബാൻ കൊണ്ടുവന്നിരുന്നു.















