തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പേരിൽ, റിപ്പോർട്ടർ ടിവിയുടേതെന്ന വ്യാജേന പ്രചരിക്കുന്ന ന്യൂസ് കാർഡ് തീർത്തും വ്യാജം. ‘മഹാമുനിമാർ പാചകം ചെയ്തത് വിറകടുപ്പിൽ, ആ പൈതൃകം പിന്തുടരാൻ ഭാരതീയർക്ക് കഴിയണം’ എന്ന വാചകത്തോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് കൊണ്ടുള്ള കാർഡ് തയ്യാറാക്കിയിരിക്കുന്നത്. കാർഡിന് ഇടത്- കോൺഗ്രസ് ഹാൻഡിലുകൾ വലിയ പ്രചരണമാണ് നൽകിയത്. ഇതിന് പിന്നാലെയാണ് ചാനൽ തന്നെ ഇത് വ്യാജമാണെന്ന് വ്യക്തമാക്കിയത്.
പശ്ചിമേഷ്യൻ രാജ്യങ്ങൾ കടുത്ത യുദ്ധഭീതിയിലും സംഘർഷങ്ങളിലും അമർന്നിരിക്കുമ്പോഴും, ശക്തമായ നേതൃത്വത്തിന് കീഴിൽ ഭാരതം സുരക്ഷിതമായി മുന്നോട്ട് പോവുകയാണ്. രാഷ്‌ട്രീയ ലാഭത്തിനായി നാട്ടിൽ നുണപ്രചാരണങ്ങൾ അഴിച്ചുവിടാനാണ് കോൺഗ്രസ്-സിപിഎം സഖ്യം ശ്രമിക്കുന്നത്. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ഘടകം വ്യക്തമാക്കി.















