മാറുന്ന ജീവിതസാഹചര്യങ്ങൾക്കും ചുറ്റുപാടുകൾക്കുമനുസരിച്ച് ഇന്നത്തെ യുവതീ യുവാക്കളുടെ വിവാഹസങ്കൽപ്പങ്ങളും പങ്കാളിയെപ്പറ്റിയുള്ള സങ്കല്പങ്ങളും മാറി വരികയാണ്. ആൺകുട്ടികളും പെൺകുട്ടികളും ഇന്നത്തെ കാലത്ത് പരസ്പരമുള്ള പൊരുത്തക്കേട്, കരിയർ സ്ഥിരത, വൈകാരിക പക്വത എന്നിവയ്‌ക്ക് മുൻഗണന നൽകുന്നുണ്ട്.
ഭൂരിഭാഗം പെൺകുട്ടികളും കൂടുതലായി വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ വളർച്ചയ്‌ക്കും മുൻഗണന നൽകുന്നുണ്ട്. അതിനാൽ തന്നെ 21 വയസ്സ് കഴിയുന്നതുവരെ വിവാഹം മാറ്റിവയ്‌ക്കാൻ ശക്തമായ ഒരു പ്രവണതയുള്ളതായി കാണുന്നു. മാത്രവുമല്ല ഗാർഹിക ഉത്തരവാദിത്തങ്ങൾ പങ്കിടുന്ന പങ്കാളികളെയാണ് പെൺകുട്ടികൾ കൂടുതലായി അന്വേഷിക്കുന്നത്. വ്യക്തമായി ആശയവിനിമയം നടത്താനും, വികാരങ്ങളെ നന്നായി കൈകാര്യം ചെയ്യാനും കഴിവുള്ളവർക്ക് മുൻഗണന നൽകുന്നുണ്ട്.
യുവാക്കളിലും പങ്കാളിയെപ്പറ്റിയുള്ള കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്. പല പുരുഷന്മാരും ഇപ്പോൾ ജോലി ചെയ്യുന്ന പങ്കാളികളെ ഇഷ്ടപ്പെടുന്നു. മാത്രവുമല്ല പുരുഷന്മാർ വൈകാരിക സുരക്ഷയ്‌ക്കും മാനസികാരോഗ്യത്തിനും ഉയർന്ന ഊന്നൽ നൽകുന്നുണ്ട്.
വിവാഹം എപ്പോഴും രണ്ടുകുടുംബങ്ങൾ കൂടിയുള്ള ഒത്തുചേരലാണ്. എങ്കിലും പങ്കാളികളുടെ മനസിക അടുപ്പത്തിന് പ്രാധാന്യം നൽകുക.
















