ന്യൂഡൽഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. കേരളത്തിൽ ഒറ്റഘട്ടമായാണ് പോളിംഗ് നടക്കുക. പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലും കേരളത്തിന് ഒപ്പം തെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16 ന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. സൂക്ഷ്മ പരിശോധന മാർച്ച് 24 ന് നടക്കും. മെയ് 4 നാണ് വോട്ടെണ്ണൽ.
സംസ്ഥാന നിയമസഭയിൽ 124 ജനറൽ സീറ്റുകളും പട്ടികജാതിക്കാർക്ക് 14 സീറ്റുകളും പട്ടികവർഗക്കാർക്ക് രണ്ട് സീറ്റുകളും ഉൾപ്പെടെ 140 മണ്ഡലങ്ങളാണുള്ളത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 23 ന് അവസാനിക്കും. കേരളത്തില് ഏകദേശം 2.7 കോടി വോട്ടർമാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു.















